സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതിയ ഡയറക്ടറായി ഡോ. വി.
മീനാക്ഷിയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. നിലവില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല വഹിച്ചുവരികയായിരുന്നു അവര്‍.
പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ഔദ്യോഗിക ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നിയമനം നടത്തിയിരിക്കുന്നത്.
ആരോഗ്യ വകുപ്പ് മന്ത്രിയായി കെ. മുരളീധരന് ചുമതലയേറ്റതിന് തൊട്ടുപിന്നാലെ മുന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.
കെ. ജെ.
റീനയെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. മന്ത്രിയുടെ ഈ നടപടി ചോദ്യംചെയ്ത് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും തുടര്‍ന്ന് അനുകൂല വിധി നേടിയെടുക്കുകയും ചെയ്തത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു.
അന്നത്തെ സാഹചര്യത്തിലാണ് താത്കാലിക ചുമതല ഡോ. വി.
മീനാക്ഷിക്ക് നല്‍കിയിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

