കുഴൽമന്ദം ഗ്രാമീണ മേഖലയിൽ നാടൻ ഇഷ്ടികയുടെ വില കുത്തനെ ഉയർന്നത് സാധാരണക്കാരായ ജനങ്ങളെ വലയ്ക്കുന്നു. വീടുകൾ നിർമ്മിക്കുന്നതിനായി ചൂളകളിൽ നേരിട്ടെത്തി ഇഷ്ടിക വാങ്ങിയിരുന്നവർക്കാണ് ഈ വിലക്കയറ്റം വലിയ തിരിച്ചടിയായിരിക്കുന്നത്.
കഴിഞ്ഞ മാസം ഒരെണ്ണത്തിന് എട്ടുരൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 9.50 രൂപയ്ക്കും പത്തുരൂപയ്ക്കുമാണ് നാടൻ ഇഷ്ടിക വിപണിയിൽ വിറ്റഴിക്കുന്നത്. ഹോളോ ബ്രിക്സ് കട്ടകളെ അപേക്ഷിച്ച് വീടുകൾക്ക് ചൂടുകുറവ് നൽകുമെന്നതിനാൽ ഭൂരിഭാഗം ആളുകളും നാടൻ ഇഷ്ടികയാണ് നിർമ്മാണത്തിനായി തിരഞ്ഞെടുക്കുന്നത്.
എന്നാൽ, നിലവിലെ വിപണി വില വർധന സാധാരണക്കാരുടെ നിർമ്മാണച്ചെലവ് ഇനിയും ഉയർത്തുമെന്നാണ് ആശങ്ക. അതേസമയം, ഒരു നാടൻ ഇഷ്ടികയുടെ യഥാർത്ഥ ഉൽപാദനച്ചെലവ് അഞ്ചിനും ആറിനുമിടയ്ക്കാണ് വരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

