നാലു വയസ്സുകാരനായ ബാലനോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കോഴിക്കോട് ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി കഠിന തടവും പിഴയും വിധിച്ചു. നോർത്ത് ബേപ്പൂർ സ്വദേശിയായ മുണ്ടോടി വീട്ടിൽ പയസ് (43) ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.
ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി സി.എസ്.അമ്പിളിയാണ് പ്രതിക്ക് അഞ്ച് വർഷത്തെ കഠിന തടവും 40,000 രൂപ പിഴയും വിധിച്ചത്. 2024 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.
മാറാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടത്തിയത്. സ്വന്തം മകന്റെ കൂടെ കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയോട് പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നുവെന്നാണ് കേസിന്റെ അടിസ്ഥാന വിവരം.
മാറാട് എസ്ഐ എൽ.വി.അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡ്വ.
ആർ.എൻ.രഞ്ജിത്ത് കോടതിയിൽ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

