യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയും, പിന്നീട് അതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
വ്യവസായ വകുപ്പിലെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസറും എരുമേലി സ്വദേശിയുമായ ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
ഇരയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

