തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിനായി വിവിധ മാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും, നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ പര്യാപ്തമായ അളവിൽ വൈദ്യുതി ലഭ്യമല്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എണ്ണൂറ് മുതൽ ആയിരം മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് രേഖപ്പെടുത്തിയത്. കേന്ദ്രവിഹിതവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയും ഉൾപ്പെടെ ആകെ മുന്നൂറ് മെഗാവാട്ട് മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിന് ലഭിച്ചത്.
അതേസമയം, മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭിച്ചുകൊണ്ടിരുന്ന 200 മെഗാവാട്ട് വൈദ്യുതി മുടങ്ങിയിട്ട് ഇപ്പോൾ ആറ് ദിവസമായി. കൂടാതെ, ഹിമാചൽ പ്രദേശിൽ നിന്ന് ലഭിക്കേണ്ടിയിരുന്ന 250 mw വൈദ്യുതിയും ലഭ്യമല്ലാത്തത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.
വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

