കൊച്ചി: അർജന്റീനൻ ഫുട്ബോൾ താരം ലയണൽ മെസിയുടെ പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരിയിലെ ബ്രോഡ്കാസ്റ്റിങ് കമ്പനി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പരിശോധന സമാപിച്ചു. നീണ്ട
20 മണിക്കൂർ നീണ്ടുനിന്ന റെയ്ഡ് പുലർച്ചെ രണ്ടരയോടെയാണ് പൂർത്തിയായത്. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ഈ നിർണായക നടപടി.
പരിശോധനയിൽ മെമ്മറി കാർഡുകൾ ഉൾപ്പെടെയുള്ള നിരവധി രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും റെയ്ഡ് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ എസ്ഐടി തലവൻ മാധ്യമങ്ങളെ അറിയിക്കുമെന്നും തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ വ്യക്തമാക്കി.
റെയ്ഡ് നടത്തുമ്പോൾ സ്വകാര്യ സംഭാഷണം പാടില്ലെന്ന് മാത്രമാണ് തങ്ങൾ നിർദ്ദേശിച്ചതെന്നും, ആരുടെയും ഔദ്യോഗിക ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിൽ, എക്സൈസ് സംഘവും പരിശോധനയ്ക്കായി ഈ ഓഫീസിലെത്തി.
ഉടമയായ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് അനധികൃതമായി മദ്യം പിടികൂടിയതുമായി ബന്ധപ്പെട്ട അബ്കാരി കേസിന്റെ തുടർനടപടികളുടെ ഭാഗമായാണ് എക്സൈസ് സംഘത്തിന്റെ സന്ദർശനം.
അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് വാഹനങ്ങളിലായി ഇവിടെയെത്തി പരിശോധനകൾ നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

