തലശ്ശേരിയിൽ സമാപിച്ച 61-ാമത് ഓൾ ഏജ് ഗ്രൂപ്പ് റിത്മിക് & ട്രാംപോളിൻ ജിംനാസ്റ്റിക്സ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽഎറണാകുളം ബാൾട്ടർ ജിംനാസ്റ്റിക്സ് അക്കാദമി മികച്ച വിജയം കരസ്ഥമാക്കി. 2026–27 വർഷത്തെ മത്സരങ്ങളിൽ 11 സ്വർണവും 11 വെള്ളിയും 12 വെങ്കലവുമടക്കം ആകെ 34 മെഡലുകളാണ് അക്കാദമിയിലെ താരങ്ങൾ വാരിക്കൂട്ടിയത്.
എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് ടൂർണമെന്റിൽ മാറ്റുരച്ച ബാൾട്ടർ താരങ്ങളുടെ ഈ പ്രകടനം ജില്ലയ്ക്ക് റിത്മിക് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഈ ഉജ്ജ്വല നേട്ടത്തിന് പുറമെ, അക്കാദമിയിലെ ആറ് കായികതാരങ്ങൾ വരാനിരിക്കുന്ന ഓൾ ഏജ് ഗ്രൂപ്പ് ദേശീയ മത്സരങ്ങളിലേക്കും യോഗ്യത നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

