തിരുവനന്തപുരം ജില്ലയിലെ ഈഞ്ചയ്ക്കൽ, വെട്ടുറോഡ് മേൽപാലങ്ങളുടെ മുടങ്ങിക്കിടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരാറുകാരുമായി ദേശീയപാത അതോറിറ്റി ചർച്ചകൾ നടത്തിവരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് പ്രവൃത്തികൾ തടസ്സപ്പെടാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും, കരാർ റദ്ദാക്കി പുതിയ ടെൻഡർ വിളിച്ചാൽ പദ്ധതി വീണ്ടും അനന്തമായി വൈകുമെന്ന ആശങ്കയുള്ളതിനാലാണ് അധികൃതർ ഈ നടപടികൾ ഒഴിവാക്കുന്നത്.
നിലവിലുള്ള കരാറുകാരുമായി നിരവധി തവണ ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെയും കൃത്യമായ ഒരു പരിഹാരത്തിലെത്താൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഈഞ്ചയ്ക്കൽ മേൽപാലത്തിന്റെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തിയിരുന്നു.
അപ്രോച്ച് റോഡുകൾ തൂണുകളുടെ സഹായത്തോടെ നിർമിക്കാനും സ്പാനുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിക്കുകയുണ്ടായി. ഇതിലൂടെ അധികമായി വരുന്ന 20 കോടി രൂപ അനുവദിക്കണമെന്നാണ് കരാറുകാരുടെ പ്രധാന ആവശ്യം.
എന്നാൽ ദേശീയപാത അതോറിറ്റി ഈ നിർദേശം അംഗീകരിച്ചിട്ടില്ല. ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഈ രണ്ട് പാലങ്ങളുടെയും നിർമാണം എത്രയും വേഗം പൂർത്തിയാക്കേണ്ടതുണ്ട്.
അനന്തമായി നീളുന്ന ചർച്ചകൾ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. “ഈഞ്ചയ്ക്കൽ മേൽപാലം നിർമാണം സംബന്ധിച്ച് ദേശീയ പാത അതോറിറ്റിക്ക് ധാരണയില്ലാത്ത അവസ്ഥയുണ്ട്.
കഴിഞ്ഞ ദിവസം ആഭ്യന്തര, ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ മേൽപാലം നിർമാണം സംബന്ധിച്ച് സ്ഥിതി വിലയിരുത്തിയിരുന്നു. മുൻപ് കരാർ ഏറ്റെടുത്തവർക്ക് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്.
പുതിയ കരാർ നൽകുന്നതു സംബന്ധിച്ച നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.” – മന്ത്രി സി.പി.ജോൺ “വെട്ടുറോഡ് മേൽപാലത്തിന്റെ രണ്ടു വശത്തേയും അപ്രോച്ച് റോഡ് മണ്ണിട്ട് നികത്തുന്നതിനു പകരം പില്ലറുകൾ ഉപയോഗിക്കണമെന്ന് ആദ്യമേ ആവശ്യപ്പെട്ടതാണ്. അന്ന് ദേശീയ പാത അതോറിറ്റി അധികൃതർ നിഷേധിച്ചു.
ഇപ്പോൾ അലൈൻമെന്റ് മാറ്റിയതാണ് പാലം നിർമാണം മുടങ്ങാൻ കാരണം. നിർമാണ പ്രവൃത്തികൾ പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.” – ജി.ആർ.അനിൽ എംഎൽഎ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

