തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘മേയർ കെയർ’ ഓണക്കിറ്റ് വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ ആരോപിച്ച് പ്രതിപക്ഷം രംഗത്ത്. കിറ്റുകൾ നൽകുന്നതിന്റെ മറവിൽ നഗരപരിധിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായി യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ്.
ശബരിനാഥൻ ആരോപിച്ചു. പദ്ധതിയുടെ നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട വരവ്-ചെലവ് കണക്കുകൾ ഔദ്യോഗികമായി പുറത്തുവിടാൻ മേയർ ഇതുവരെ തയ്യാറായിട്ടില്ലെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.
ആകെ 10,000 വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ഈ പദ്ധതി, അർഹരായ മുഴുവൻ ആളുകളിലേക്കും എത്തിയില്ലെന്ന ആക്ഷേപവും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

