ഡിജിറ്റൽ പണമിടപാടുകളിൽ നിർണായക മാറ്റവുമായി പുതിയ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് ചട്ടക്കൂട് നിലവിൽ വരുന്നു. പുതുക്കിയ ഉത്തരവ് പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4% ഫീസ് ഈടാക്കാനാണ് തീരുമാനം.
ഒക്ടോബർ 15 മുതൽ പുതിയ നിരക്കുകൾ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. എങ്കിലും പൊതുജനങ്ങൾക്കിടയിലെ ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത ഇടപാടുകൾ പൂർണ്ണമായും സൗജന്യമായി തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, 2,000 രൂപയിൽ കൂടുതൽ പേയ്മെന്റുകൾ സ്വീകരിക്കുന്ന വ്യാപാരികളാണ് 0.4 ശതമാനം ഫീസ് നൽകേണ്ടത്. വലിയ തുകകളുടെ ഇടപാടുകൾക്ക് പ്രത്യേക പരിധിയും നിശ്ചയിച്ചിട്ടുണ്ട്.
ഇതിൻപ്രകാരം 75,000 രൂപയോ അതിൽ കൂടുതലോ UPI പേയ്മെന്റ് നടത്തിയാൽ പരമാവധി ഫീസ് 300 രൂപയായിരിക്കും. കൂടാതെ, റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധന ഇടപാടുകൾ എന്നിവയിൽ 2000 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 5 രൂപ ഫ്ലാറ്റ് നിരക്കിൽ ഫീസ് ബാധകമായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

