ഇന്റർനെറ്റ് ഉപയോഗം സൗജന്യമായി നിലനിർത്തുന്നതിൽ ഓൺലൈൻ പരസ്യങ്ങൾക്ക് വലിയ പങ്കുണ്ട്. എങ്കിലും ചില വെബ്സൈറ്റുകളിലും ആപ്പുകളിലും അമിതമായി വരുന്ന പരസ്യങ്ങൾ ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ ഫോണിലെ പരസ്യങ്ങൾ ഫലപ്രദമായി തടയാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് പ്രൈവറ്റ് ഡി.എൻ.എസ് (Private DNS). ആൻഡ്രോയിഡ് ഫോണുകളിൽ ലഭ്യമായിട്ടുള്ള ഈ സംവിധാനം ഉപയോഗിച്ച് അനാവശ്യ പരസ്യങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.
സെറ്റിങ്സിൽ പോയി പ്രൈവറ്റ് ഡി.എൻ.എസ് പ്രൊവൈഡർ ഹോസ്റ്റ് നെയിം നൽകിയാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ ഈ സംവിധാനത്തിന് ചില പരിമിതികളുണ്ട്.
പശ്ചാത്തലത്തിൽ എന്തൊക്കെയാണ് ബ്ലോക്ക് ചെയ്യപ്പെടുന്നതെന്ന് നിരീക്ഷിക്കാനുള്ള ഡാഷ്ബോർഡോ ലോഗോ ഇതിൽ ലഭ്യമല്ല. ഈ പ്രശ്നത്തിന് പരിഹാരമായാണ് ഓപ്പൺ സോഴ്സ് സംവിധാനമായ റിതങ്ക് ഡി.എൻ.എസ് (RethinkDNS) ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമാകുന്നത്.
പരസ്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനൊപ്പം സ്വന്തമായി ബ്ലോക്ക് ലിസ്റ്റുകൾ സജ്ജീകരിക്കാൻ റിതങ്ക് ഡി.എൻ.എസിൽ സാധിക്കും. കുക്കീ കൺസെന്റ് സംവിധാനങ്ങൾ ഒഴിവാക്കാനും മറ്റ് ശല്യപ്പെടുത്തലുകൾ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
ഒരൊറ്റ ഡി.എൻ.എസ് പ്രൊവൈഡറെ മാത്രം ആശ്രയിക്കാതെ ഉപയോക്താക്കൾക്ക് സ്വന്തം നിലയിൽ പരസ്യങ്ങൾ തടയാനുള്ള സംവിധാനം ഇതിലൂടെ ഒരുക്കാം. റിതങ്ക് ഡി.എൻ.എസ് ഉപയോഗിച്ച് പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുന്ന വിധം: ഗുഗിൾ പ്ലേ സ്റ്റോറിൽ നിന്ന് റിതങ്ക് ഡി.എൻ.എസ് ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം.
അക്കൗണ്ട് രജിസ്ട്രേഷൻ ഒന്നും കൂടാതെ തന്നെ ആപ്പ് ഉപയോഗിച്ച് തുടങ്ങാൻ സാധിക്കും. ആപ്പ് തുറന്ന ശേഷം താഴെ കാണുന്ന കോൺഫിഗർ ഓപ്ഷൻ തിരഞ്ഞെടുക്കുക.
തുടർന്ന് ഡി.എൻ.എസ് സെലക്ട് ചെയ്ത് റിതങ്ക് ഡി.എൻ.എസ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ലിസ്റ്റിൽ നിന്ന് ആർ.ഡി.എൻ.എസ് പ്രൈവസി (RDNS Privacy) ഓപ്ഷൻ തിരഞ്ഞെടുക്കുക.
പരസ്യങ്ങൾ പൂർണ്ണമായി തടയാൻ ഇത് സഹായിക്കും. കൂടുതൽ കസ്റ്റമൈസേഷൻ ആവശ്യമുണ്ടെങ്കിൽ ആർ.ഡി.എൻ.എസ് പ്ലസ് (RDNS Plus) ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ്.
സെറ്റിങ്സുകൾ പൂർത്തിയാക്കിയ ശേഷം ഹോം പേജിലേക്ക് വന്ന് താഴെയുള്ള സ്റ്റാർട്ട് ബട്ടൺ അമർത്തുക. ബാറ്ററി ഉപഭോഗം കുറയ്ക്കുന്നതിനായി ഡി.എൻ.എസ് ഒൺലി മോഡ് ഇതിൽ തിരഞ്ഞെടുക്കാവുന്നതാണ്.
എന്നാൽ മറ്റ് വി.പി.എൻ (VPN) സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് റിതങ്ക് ഡി.എൻ.എസ് ഉപയോഗിക്കുന്നതിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. ആൻഡ്രോയിഡ് വി.പി.എൻ എ.പി.ഐ (VPN API) ഉപയോഗിക്കുന്നതിനാൽ ഒരേ സമയം ഒരു വി.പി.എൻ സേവനം മാത്രമേ ഫോണിൽ പ്രവർത്തിപ്പിക്കാൻ സാധിക്കൂ എന്നത് ഇതിന്റെ ഒരു പ്രധാന പരിമിതിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

