കോഴിക്കോട് ∙ ഇന്നു രാവിലെ മുതൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ തന്നെ ബോധപൂർവം തേജോവധം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.
സിപിഎം വിപുലീകൃത റാലി നടക്കുന്ന ദിവസം തന്നെ ഇ.ഡി കേസിലെ വിവരങ്ങൾ പുറത്തുവിട്ടത് എന്തിനാണെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് ചോദിച്ചു. മേയ് 27ന് ലഭിച്ച രേഖകളാണ് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന റാലി നടക്കുന്ന ദിവസം പുറത്തുവന്നിട്ടുള്ളത്.
സമൂഹത്തിനുമുന്നിൽ തന്നെ അപമാനിക്കാനുള്ള ബോധപൂർവമായ ഗൂഢശ്രമമാണിത്. ഈ കേസ് നടപടികളെ പൂർണമായും നിയമപരമായി നേരിടുമെന്ന് മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
‘നമ്മൾ ബേപ്പൂർ’ എന്ന വാട്സാപ് ഗ്രൂപ്പിനെയാണ് ഹവാല ഇടപാടിനുള്ളതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നത്. എന്നാൽ ബേപ്പൂർ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കും ജനകീയ കൂട്ടായ്മയ്ക്കും വേണ്ടി രൂപീകരിച്ചിട്ടുള്ളതാണ് ഈ ഗ്രൂപ്പ്.
ഇതിൽ മാധ്യമപ്രവർത്തകരും പൊതുജനങ്ങളും അടക്കമുള്ളവർ അംഗങ്ങളായുണ്ട്. ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാ ജനപ്രതിനിധികളും ഇത്തരം ഗ്രൂപ്പുകൾ സംരംഭിക്കാറുണ്ടെന്നും റിയാസ് വിശദീകരിച്ചു.
തന്റെ ഭാര്യ ടി. വീണ ഹവാല പണമിടപാട് സമ്മതിച്ചു എന്ന തരത്തിലുള്ള വാർത്തകളും റിപ്പോർട്ടുകളും ശുദ്ധ അസംബന്ധമാണ്.
ഭാവിയിൽ പുതിയൊരു ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കണക്കുകളും വിവരങ്ങളുമാണ് അതിൽ എഴുതിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയ കടലാസുകളെയാണ് ‘റെഡ് ബുക്ക്’ എന്ന് ഇ.ഡി വിശേഷിപ്പിക്കുന്നത്.
ടി. വീണയെ വീട്ടിലും ഓഫിസിലുമായി മൂന്നു തവണ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.
എന്നാൽ ഹവാല ഇടപാടിനെ കുറിച്ച് ഒരു ചോദ്യം പോലും അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചിട്ടില്ലെന്ന് മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇ.ഡി പുറത്തുവിട്ടത് വളരെ മികച്ച ഒരു തിരക്കഥയാണ്.
ദേശീയ തലത്തിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് തന്നെ ഇതിന് നൽകണമെന്നും അദ്ദേഹം പരിഹസിച്ചു. വീണയുടെ പക്കൽനിന്നും ഇ.ഡി പിടിച്ചെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും സാമ്പത്തിക കണക്കുകളുമാണ് ഇന്ന് പുറത്തുവന്നത്.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകളും മന്ത്രിയുടെ ഭാര്യയുമായ ടി. വീണ, മന്ത്രി പി.എ.
മുഹമ്മദ് റിയാസ് എന്നിവർ ഹവാല ഇടപാടിലൂടെ ദുബായിലേക്ക് പണമയച്ചതിന്റെ തെളിവുകളാണ് ഇവയെന്നാണ് ഇ.ഡി ഉദ്യോഗസ്ഥരുടെ വാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

