ചങ്ങനാശേരി കോട്ടമുറി ശ്രീകണ്ഠേശ്വരം വീട്ടിൽ രാകേഷ് നാഥ് (41) യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രസ് വിജയകരമായി കീഴടക്കി. റഷ്യയിൽ യൂറോപ്പിന്റെ ഭാഗത്തായി സ്ഥിതി ചെയ്യുന്നതും, 5,642 മീറ്റർ ഉയരമുള്ളതുമായ കൊടുമുടിയാണ് മൗണ്ട് എൽബ്രസ്.
ഇക്കഴിഞ്ഞ 23ന് ആണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ചെന്നൈയിലെ ഒരു മൾട്ടി നാഷനൽ കമ്പനിയിൽ ജോലി ചെയ്തുവരികയാണ് രാകേഷ്.
എസ്.ജെ.രവീന്ദ്രനാഥിന്റെയും രത്നകുമാരിയുടെയും മകനായ അദ്ദേഹത്തിന്റെ ഭാര്യ അഞ്ജു പണിക്കരും, മകൾ മേധാ രാകേഷുമാണ്. മറ്റൊരു സംഭവത്തിൽ, ഹിമാചൽ പ്രദേശിലെ മഞ്ഞുമൂടിയതും 6318 മീറ്റർ ഉയരമുള്ളതുമായ രാം ജെക് കൊടുമുടി മൂന്നാർ സ്വദേശികളായ നാലംഗ സംഘം കീഴടക്കി.
എം.കണ്ണൻ, ഷിജോ ജോസ്, സഹോദരങ്ങളായ വിനോദ് ജേക്കബ്, പ്രിൻസ് ജേക്കബ് എന്നിവരാണ് ഏഴുദിവസം കൊണ്ട് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ഈ മാസം 4ന് ആണു ബേസ് ക്യാംപായ ഷിങ്കുല ടോപ്പിൽനിന്നു ഇവർ യാത്ര ആരംഭിച്ചത്.
മൈനസ് 40 ഡിഗ്രി തണുപ്പിൽ 80 മുതൽ 90 ഡിഗ്രി വരെ കുത്തനെയുള്ള മഞ്ഞുപാളികൾ മൂടിയ കൊടുമുടി കയറ്റം ഏറെ ദുഷ്കരമായിരുന്നുവെന്ന് സംഘം വ്യക്തമാക്കി. തുടർന്ന് 10നു രാവിലെ 8നു ഇവർ കൊടുമുടിയുടെ നെറുകയിലെത്തുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

