ഹരിയാനയിലെ ഗുരുഗ്രാമില്‍ റോഡില്‍ അതിക്രമം നടത്തിയ കാര്‍ യാത്രക്കാരന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗോള്‍ഫ് കോഴ്സ് റോഡില്‍ ഇന്നലെയാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത്.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാര്‍ യാത്രികര്‍ പിന്തുടര്ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വ്ലോഗറായ സിയ എന്ന യുവതി സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് വെള്ള മാരുതി സുസുക്കി സിയാസ് കാറില്‍ എത്തിയ സംഘം ഇവരെ പിന്തുടര്ന്നത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട
കാര്‍ ഡ്രൈവര്‍ അശ്ലീല ആംഗ്യങ്ങളും കാണിച്ചിരുന്നു. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞ യുവതി ഇവരുടെ വാഹനത്തില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഇത് വകവെയ്ക്കാതെ അതിവേഗത്തിലെത്തിയ കാര്‍ പിന്നില്‍ നിന്നും മനപ്പൂര്‍വം സിയയുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്.
സുഹൃത്തുക്കള്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിയ തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
ദൃശ്യങ്ങള്‍ വൈറലായതോടെയാണ് ഗുരുഗ്രാം പോലീസ് സംഭവത്തില്‍ ഇടപെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

