പന്തീരാങ്കാവ് കേന്ദ്രീകരിച്ച് കോടികളുടെ ലഹരിമരുന്ന് കടത്തിയ കേസിലെ പ്രതികൾ സാമ്പത്തിക ഇടപാടുകൾക്കായി വ്യാപകമായി മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചതായി പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. 10 കോടിയിലധികം വിലവരുന്ന 1.013 കിലോഗ്രാം ലഹരിമരുന്നുമായി പിടിയിലായ സംഘമാണ് ഈ രീതി പിന്തുടർന്നത്.
മരിച്ചുപോയവരുടെയോ അല്ലെങ്കിൽ യാതൊരുവിധ ഉപയോഗവുമില്ലാതെ കിടക്കുന്നതോ ആയ ബാങ്ക് അക്കൗണ്ടുകൾ ചെറിയ പ്രതിഫലത്തിന്റെ ആനുകൂല്യത്തിൽ സ്വന്തമാക്കി, നിയമവിരുദ്ധ ഇടപാടുകൾക്കായി മറ്റുചിലർക്ക് കൈമാറുന്ന കുറ്റകൃത്യ ശൃംഖലയാണിത്. കഴിഞ്ഞ ആറുമാസത്തിനിടയിൽ മാത്രം ഇത്തരം മ്യൂൾ അക്കൗണ്ടുകൾ വഴി പ്രതികൾ 10 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.
നിലമ്പൂർ സ്വദേശി സി.അജ്മൽ, തിരുവനന്തപുരം മലയിൻകീഴ് സ്വദേശി പി.സൂര്യ എന്നിവരെ നോയിഡയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് പൊലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
നൈജീരിയൻ സ്വദേശികളായ ചില വ്യക്തികളിൽ നിന്നാണ് തങ്ങൾക്ക് ലഹരിമരുന്ന് ലഭിച്ചിരുന്നതെന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്. തുടർനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ അജ്മലിനെയും സൂര്യയെയും വടകര പ്രത്യേക കോടതി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

