കോട്ടയം: കാലത്തിന്റെ ഒഴുക്കിൽ വേർപിരിഞ്ഞുപോയ സഹപാഠികളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രകൃതിഭംഗിയുള്ള സ്മരണാഞ്ജലിയുമായി എംടി സെമിനാരി സ്കൂളിന്റെ 1976 പത്ത് എ ബാച്ച് പൂർവ്വ വിദ്യാർഥികൾ രംഗത്ത്. സ്കൂളിനായി ആധുനിക നിലവാരത്തിലുള്ള പുതിയ ക്രിക്കറ്റ് പരിശീലന ടർഫാണ് ഇവർ സമ്മാനമായി നൽകിയിരിക്കുന്നത്.
ബാച്ചിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ മാതൃകാപരമായ പദ്ധതി നടപ്പിലാക്കിയത്. നൂതന സൗകര്യങ്ങളോടുകൂടി സജ്ജീകരിച്ച ക്രിക്കറ്റ് പരിശീലന ടർഫിന്റെ ഔദ്യോഗിക ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ.
ഷംസുദീൻ നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ അധികൃതരും 1976 ബാച്ചിലെ പൂർവ്വ വിദ്യാർഥി പ്രതിനിധികളും സന്നിഹിതരായിരുന്നു.
കഴിഞ്ഞകാലത്തോടുള്ള കടപ്പാടും വരുംതലമുറയോടുള്ള പ്രതീക്ഷയും കൈമുതലമാക്കി മുൻകാല വിദ്യാർഥികൾ നടപ്പിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കും സ്കൂളുകളിലെ കായിക പുരോഗതിക്കും വലിയ കരുത്താണ് പകരുന്നത് എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സ്കൂളിൽ ഉദിച്ചുവരുന്ന പുതിയ തലമുറയിലെ ക്രിക്കറ്റ് പ്രതിഭകൾക്ക് മികച്ച രീതിയിൽ പരിശീലനം ഉറപ്പാക്കുന്നതിന് ഈ പുതിയ ടർഫ് ഏറെ സഹായകരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

