മലപ്പുറം ജില്ലയിലെ കാരന്തൂർ മർക്കസിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആദ്യമായി എത്തിച്ചേർന്നു. മലേഷ്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട
പരിപാടിയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഈ സന്ദർശന വേളയിൽ അദ്ദേഹം എപി വിഭാഗം സമസ്ത നേതാക്കളുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹക്കീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലിൽ ബുഹാരി തങ്ങൾ തുടങ്ങിയ പ്രമുഖരാണ് ചർച്ചയിൽ പങ്കെടുത്തത്. കാരന്തൂർ മർക്കസ് ഓഫീസിലായിരുന്നു ഈ കൂടിക്കാഴ്ച നടന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

