അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ഡല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.
അഫ്ഗാനിസ്ഥാൻ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം, വെറും 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യന്‍ സംഘം മറികടന്നു. തകര്‍ത്തടിച്ച ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
വെറും 32 പന്തുകളില്‍ നിന്ന് ഏഴ് വീതം സിക്സറുകളുടെയും ഫോറുകളുടെയും അകമ്പടിയോടെ 82 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്ററായ ഇഷാന് കിഷന് 33 പന്തുകളില്‍ നിന്ന് 42 റണ്‍സ് നേടി തിളങ്ങി.
എന്നാല്‍, മലയാളി താരം സഞ്ജു സാംസണ് 10 റണ്‍സ് മാത്രം നേടി നിരാശപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

