കേരളത്തിലെ പ്രഥമ കരോൾ സർവീസ് ശതാബ്ദി വർഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായുള്ള വിളംബര ചടങ്ങുകൾക്ക് കോട്ടയം സിഎസ്ഐ അസൻഷൻ ദേവാലയത്തിൽ ഔദ്യോഗിക തുടക്കമായി. നൂറാം വാർഷികാഘോഷങ്ങളുടെ മുന്നോടിയായി ദേവാലയത്തിൽ ഒരേസമയം 100 പള്ളി മണികൾ അടിച്ചാണ് വിളംബര ചടങ്ങ് സംഘടിപ്പിച്ചത്.
ചരിത്രപ്രസിദ്ധമായ ഈ കരോൾ സർവീസിന്റെ 100-ാം വാർഷികാഘോഷ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത് 2026 ഡിസംബർ 24-നാണ്. ഇതിന്റെ ഭാഗമായുള്ള കൗണ്ട്ഡൗൺ വിളംബരമാണ് നിശ്ചയിച്ച തീയതിക്ക് 100 ദിവസം മുൻപായി നടന്നത്.
ഡോ. ഉമ്മൻ ജോർജ് തിരുമേനി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചരിത്രരേഖകൾ പ്രകാരം, 1927 ഡിസംബർ 24-നാണ് കോട്ടയം സിഎസ്ഐ അസൻഷൻ ദേവാലയത്തിൽ വെച്ച് ആദ്യമായി കരോൾ സർവീസ് അവതരിപ്പിക്കപ്പെടുന്നത്. വെറും പതിനഞ്ചു പേരുടങ്ങിയ ഗായകസംഘം അന്ന് ഈ സംഗീത വിരുന്ന് അവതരിപ്പിച്ചു.
അന്ന് ഡോ. ജോർജ് വർഗീസിന്റെ കൈവശമുണ്ടായിരുന്ന ‘ഓർഗൻ’ എന്ന സംഗീതോപകരണമാണ് ഈ ആദ്യ സർവീസിനായി ഉപയോഗിച്ചത് എന്നത് ചരിത്രപ്രധാനമായ ഒരു ഏടാണ്.
വിളംബര ചടങ്ങിൽ ഇടവക വികാരി അനീഷ് എം. ജോർജ് പടിക്കമണ്ണിൽ, കൈക്കാരൻമാരായ ഐപ്പ് ജേക്കബ്, ജോൺ ചെറിയാൻ, സെക്രട്ടറി സോണി വർക്കി ജോർജ്, ക്വയർ മാസ്റ്റർ ബോണി ജേക്കബ് കുര്യൻ തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

