പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പലിന്റെ നിയന്ത്രണം നഷ്ടമായി. 243 യാത്രക്കാരുമായി ബഞ്ചർമാസിലേക്ക് സഞ്ചരിക്കുകയായിരുന്ന ‘ദ വെർഗോ ട്രാൻസ്പോർട്ട് 8’ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.
സംഭവത്തിൽ ഒരാളുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഇതുവരെ 103 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്.
മേഖലയിൽ സജീവമായ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെയാണ് ജാവ കടലിൽ വെച്ച് കപ്പലുമായുള്ള ആശയവിനിമയ ബന്ധം പൂർണ്ണമായും നഷ്ടപ്പെട്ടത്.
ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10.30-നാണ് കപ്പൽ സർവീസ് ആരംഭിച്ചത്. കിഴക്കൻ ജാവയിൽ നിന്ന് തെക്കൻ കലിമന്താൻ പ്രവിശ്യയിലേക്ക് ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിലാണ് കപ്പൽ ദുരന്തത്തിൽപ്പെട്ടത്.
മോശം കാലാവസ്ഥയാണ് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

