അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായുള്ള അവസാന സ്ലാബിന്റെ കോൺക്രീറ്റിങ് ജോലികൾ നാളെ മുതൽ 16 വരെ നടക്കും. അരൂർ ശ്രീനാരായണ നഗറിന് സമീപമുള്ള 26, 28 പില്ലറുകളുടെ ഇടയിലുള്ള അവസാന സ്ലാബ് കോൺക്രീറ്റിങ് ജോലികളാണ് നാളെ ആരംഭിക്കുന്നത്.
ഏകദേശം മൂന്ന് ദിവസത്തിനുള്ളിൽ ഈ പ്രവൃത്തി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നിർമാണ ജോലികൾ പുരോഗമിക്കുന്ന സമയത്ത് ദേശീയപാതയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ശ്രീനാരായണ നഗറിനു സമീപം 24, 25, 26 നമ്പർ തൂണുകൾക്കു മുകളിൽ സ്ഥാപിച്ച കോൺക്രീറ്റ് ഗർഡറുകളിൽ പാത കോൺക്രീറ്റ് ചെയ്യുന്ന ജോലികൾ നിലവിൽ അവസാന ഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം ബാധകമായിരിക്കും.
70 മീറ്റർ വരുന്ന ഭാഗത്താണ് സ്ലാബ് കാസ്റ്റിങ് ജോലികൾ പുരോഗമിക്കുന്നത്. ഈ ഭാഗത്തെ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഉയരപ്പാതയുടെ മുഴുവൻ കോൺക്രീറ്റിങ് ജോലികളും പൂർണമാകും.
കോൺക്രീറ്റിങ് നടക്കുന്ന സമയത്ത് ദേശീയപാതയിൽ ഗതാഗതം ഒറ്റവരിയായി തിരിച്ചുവിട്ട് ക്രമീകരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

