ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബി പോരാട്ടം അരങ്ങേറും. പെപ് ഗോര്‍ഡിയോള യുഗത്തിന് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി ആദ്യമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടാന്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
പുതിയ പരിശീലകന് എന്‍സോ മരെസ്കക്ക് കീഴില്‍ കളിച്ച ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച സിറ്റി, നിലവിൽ കിരീടപ്പോരില്‍ ആഴ്സണലിന് ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാൽ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്ഥിതി ഇതിൽ നിന്നും ഏറെ വ്യത്യസ്തമാണ്.
അലക്സ് ഫെര്ഗൂസന് യുഗത്തിന് ശേഷം എഴാമത്തെ സ്ഥിരം പരിശീലകനായി മൈക്കൽ കാരിക് ചുമതലയേറ്റെടുത്തെങ്കിലും യുനൈറ്റഡിന് ഇതുവരെ തങ്ങളുടെ പഴയ തലയെടുപ്പ് വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. നിലവിൽ പ്രീമിയര്‍ ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും നാല് പോയിന്റുമായി പതിമൂന്നാം സ്ഥാനത്താണി ടീം.
പ്രമോട്ടഡ് ക്ലബ്ബായ ഹള്ളിനോട് പരാജയപ്പെട്ടുകൊണ്ടായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഈ പ്രീമിയര്‍ ലീഗ് സീസണിന് തുടക്കം കുറിച്ചത്. ഇപ്സ്വിച് ടൗണിനെതിരെ വിജയം നേടാനായെങ്കിലും എവര്‍ട്ടണോട് അവസാന നിമിഷം സമനില വഴങ്ങിയത് കാരിക്കിന്റെ കീഴിലുള്ള യുനൈറ്റഡിന്റെ സ്ഥിരതക്കുറവാണ് വ്യക്തമാക്കുന്നത്.
എന്നിരുന്നാലും, മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മൈക്കല്‍ കാരിക്കിന് അനുകൂലമായ നല്ല ഓര്മകളുണ്ടെന്നതാണ് യുനൈറ്റഡ് ആരാധകരുടെ ഏക പ്രതീക്ഷ. റുബെന്‍ അമോറിമിന്റെ പകരക്കാരനായി മൈക്കല്‍ കാരിക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരം മാഞ്ചസ്റ്റര്‍ ഡെര്‍ബി ആയിരുന്നു.
അന്ന് പെപ് ഗോര്‍ഡിയോളയുടെ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കാരിക്കിന്റെ യുനൈറ്റഡ് തകര്‍ത്തുവിട്ടത്. ഈ ഡെര്‍ബിയില്‍ യുനൈറ്റഡ് നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി സിറ്റിയുടെ നോര്‍വെ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡിന്റെ മികച്ച ഫോം ആയിരിക്കും.
കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് ഇതിനോടകം അഞ്ച് ഗോളുകള്‍ നേടി ഹാലന്‍ഡ് സിറ്റിയെ മുന്നിൽ നിന്ന് നയിക്കുകയാണ്. മത്സരം ഇന്ത്യന്‍ സമയം രാത്രി 9.00 മുതല്‍ ആരംഭിക്കും.
സാധ്യതാ ലൈനപ്പ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് : ലാമെന്സ്്, ഡാലൊറ്റ്, മാഗ്വര്‍, മാര്‍ട്ടിനെസ്, ഷാ, മെയ്നൂ, ടെലെമാന്‍സ്, എംബൗമോ, ഫെര്‍നാണ്ടസ്, റാഷ്ഫോര്‍ഡ്, ക്യൂഞ്ഞ. മാഞ്ചസ്റ്റര്‍ സിറ്റി: ഡൊന്നാരുമ്മ, കുഷാനോവ്, റുബെന്‍ ഡയസ്, ഗ്യുഹി, വര്ഡിയോള്, ആന്ഡേഴ്സന്, എന്‍സോ ഫെര്‍നാണ്ടസ്, സെമെന്യോ, ചെര്‍കി, എന്‍ദിയെ, ഹാലന്‍ഡ്.
ശനിയാഴ്ചയിലെ മത്സരഫലങ്ങള്‍:
സണ്ടര്‍ലാന്‍ഡ് 0-2 ആഴ്സണല്‍
ടോട്ടനം 0-0 എവര്ട്ടണ്
ലിവര്‍പൂള്‍ 0-0 ഫുള്‍ഹാം
ക്രിസ്റ്റല്‍പാലസ് 2-3 ഇപ്സ്വിച് ടൗണ്‍
ചെല്‍സി 2-2 ഹള്‍ സിറ്റി
ബൗണ്‍മൗത്ത് 2-2 ബ്രെന്റ്ഫോര്‍ഡ്
ആസ്റ്റന്‍വില്ല 1-2 നോട്ടിംഗ്ഹാം ഫോറസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

