കൊല്ലം പോളയത്തോട്ടിൽ കുട്ടിയുടെ കയ്യിൽ നിന്നും ഓടയിലേക്ക് വീണ സ്മാർട്ട്ഫോൺ അഗ്നിരക്ഷാ സേനയുടെ ഇടപെടലിലൂടെ സുരക്ഷിതമായി പുറത്തെടുത്തു. പോളയത്തോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ ഇന്നലെ രാവിലെ 9.30നാണ് ഈ സംഭവം നടന്നത്.
പട്ടത്താനത്ത് താമസിക്കുന്ന ഹാജിറയുടെ മൊബൈൽ ഫോണാണ് അബദ്ധത്തിൽ ഓടയിൽ പതിച്ചത്. ഹാജിറയും മൂന്നു വയസ്സുള്ള മകളും പോളയത്തോട് ജംക്ഷനിലേക്ക് ഓടയ്ക്ക് മുകളിലൂടെ നടന്നു പോകുമ്പോഴായിരുന്നു സംഭവം.
കുഞ്ഞിന്റെ കയ്യിലിരുന്ന മൊബൈൽ ഫോൺ കൈവഴുതി മേൽമൂടിയുടെ വിടവിലൂടെ ഓടയ്ക്കുള്ളിലേക്ക് വീഴുകയായിരുന്നു. തുടർന്ന് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുനിന്ന ഹാജിറയെ കണ്ട് സഹായവുമായി ഒരു യുവാവ് എത്തുകയും, അദ്ദേഹം ഉടൻ തന്നെ കടപ്പാക്കട
അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയുമായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഏറെ നേരം പരിശ്രമിച്ച് ഓടയുടെ കോൺക്രീറ്റ് സ്ലാബ് ഉയർത്തി മാറ്റി.
തുടർന്ന് മൊബൈൽ ഫോൺ വിജയകരമായി പുറത്തെടുത്ത് ഉടമയ്ക്ക് തന്നെ കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

