പ്രമുഖ താരം രവി തേജയെ നായകനാക്കി സംവിധായകൻ ശിവ നിർവാണ ഒരുക്കിയ പുതിയ ചിത്രമായ ‘ഇരുമുടി’ ഒടിടി റിലീസിനൊരുങ്ങുന്നു. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ചിത്രം, ആഗോളതലത്തിൽ 200 കോടി രൂപയ്ക്ക് മുകളിലാണ് ബോക്സ് ഓഫീസ് കളക്ഷൻ വാരിക്കൂട്ടിയത്.
ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
വരുന്ന സെപ്റ്റംബർ 18 മുതൽ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് വഴി പ്രേക്ഷകരിലേക്ക് എത്തും. നടൻ രവി തേജയുടെ കരിയറിലെ 77-ാമത് ചിത്രമാണിത്.
മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ടിക്കറ്റ് ബുക്കിംഗിലും മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആത്മീയ പശ്ചാത്തലവും അച്ഛൻ-മകൾ ബന്ധത്തിന്റെ വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
പരമ്പരാഗത വേഷത്തിൽ ശക്തമായ ആത്മീയ അവതാരത്തിലാണ് രവി തേജ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കർ നായികയായെത്തുമ്പോൾ, രവി തേജയുടെ മകളായി ബേബി നക്ഷത്ര വേഷമിടുന്നു.
ഒപ്പം സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ശിവ നിർവാണയാണ്.
നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജി.വി.
പ്രകാശ് കുമാർ സംഗീതസംവിധാനവും വിഷ്ണു ശർമ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

