യുവതിയെ ഭീഷണിപ്പെടുത്തി മദ്യവും ലഹരിവസ്തുക്കളും നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പ്രതികളെയും പേരാമ്പ്ര പൊലീസ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി.
വെള്ളിയൂർ വലിയപറമ്പ് സ്വദേശി ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സ്വദേശി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് സ്വദേശി റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ സ്വദേശി അഭിലാഷ് (46) എന്നിവരാണ് അറസ്റ്റിലായത്. ഒരു രാത്രി മുഴുവൻ നീണ്ട
ശക്തമായ തിരച്ചിലിനൊടുവിലാണ് ഇവരെ പിടികൂടാൻ സാധിച്ചത്. കാപ്പാട്, കോഴിക്കോട്ടെ ആഴ്ചവട്ടം, നടുവണ്ണൂരിനു സമീപത്തെ കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികൾ പിടിയിലായത്.
വിവിധ ലോഡ്ജുകളിലും വീടുകളിലും എത്തിച്ചാണ് യുവതിയെ പ്രതികൾ ക്രൂരമായ പീഡനത്തിനിരയാക്കിയത്. കേസിലെ പ്രതിയായ റജീഷ് മുൻപ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണെന്ന് പൊലീസ് വ്യക്തമാക്കി.
കാപ്പ നടപടികൾ നിലനിൽക്കെ സ്വന്തം പിതാവിനെ മർദിച്ച് വാരിയെല്ല് അടിച്ചു പൊട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. അറസ്റ്റിലായ പ്രതികളിൽ ഒരാളുടെ ബന്ധുവാണ് പീഡനത്തിനിരയായ യുവതിയെന്നും പൊലീസ് അറിയിച്ചു.
യുവതിയെ പീഡനത്തിന് ഇരയാക്കാൻ ഒത്താശ ചെയ്തുകൊടുക്കുന്നതിനായി ബന്ധുവായ പ്രതി പണം കൈപ്പറ്റിയിട്ടുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.
ഭീഷണിപ്പെടുത്തലുകൾ മൂലം നിരന്തരം പീഡനം നടന്നിട്ടും യുവതി വിവരം പുറത്തു പറയാൻ തയ്യാറായിരുന്നില്ല. കേസിൽ കൂടുതൽ വ്യക്തികൾക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന്റെ ചുമതലയുള്ള പേരാമ്പ്ര എഎസ്പി പി.ആരതി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

