രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എഡിസിയായി സേവനമനുഷ്ഠിച്ചിരുന്ന മേജർ ഋഷഭ് സിങ് സംബ്യാൽ സൈന്യത്തിൽ നിന്നുള്ള തന്റെ സ്വയം വിരമിക്കലിനെക്കുറിച്ചും ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറക്കുന്നു. ഒരു പോഡ്കാസ്റ്റിലൂടെയാണ് അദ്ദേഹം നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
രാഷ്ട്രപതിയുടെ സുരക്ഷാ ചുമതലയിൽ പ്രൊട്ടോക്കോൾ പാലിച്ച് പ്രവർത്തിച്ച ആ മൂന്ന് വർഷക്കാലം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും സാധാരണ മനുഷ്യനെപ്പോലെ പുറത്തുപോയി കാഴ്ചകൾ ആസ്വദിക്കാൻ ആ സമയത്ത് സാധിച്ചിരുന്നില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ദീർഘകാലത്തെ സേവനത്തിനൊടുവിൽ സൈനിക യൂണിഫോം അഴിച്ചുവെക്കാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പ്രവൃത്തിയായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
രാഷ്ട്രപതിയുടെ എഡിസിയായി സേവനം അനുഷ്ഠിക്കുന്ന കാലയളവിൽ വിവാഹം കഴിക്കാൻ പാടില്ലെന്ന വ്യവസ്ഥയുണ്ടായിരുന്നതിനാലാണ് താൻ ആ സമയത്ത് വിവാഹിതനാകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഡിസിയുടെ ജോലി എപ്പോഴും വലിയതോതിൽ ജാഗ്രത ആവശ്യപ്പെടുന്ന ഒന്നാണ്.
പൊതുജനങ്ങളുടെ കണ്ണിൽ വിവിഐപിയെ അനുഗമിക്കുന്ന യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥൻ മാത്രമാണെങ്കിലും, രാഷ്ട്രപതിയുടെ ആവശ്യകതകൾ ഏകോപിപ്പിക്കുക, പ്രോട്ടോക്കോൾ കൈകാര്യം ചെയ്യുക തുടങ്ങി ഒട്ടേറെ ഭാരമേറിയ ചുമതലകളാണ് ഈ പദവിയിലുള്ളവർ നിർവഹിക്കേണ്ടി വരുന്നത്. കുടുംബത്തിൽ നിന്ന് ഏറെക്കാലം അകന്നുനിൽക്കേണ്ടി വന്ന സാഹചര്യങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
2014-ൽ സൈന്യത്തിൽ ചേർന്നതു മുതൽ വളരെ കുറഞ്ഞ ദിവസങ്ങളിൽ മാത്രമാണ് വീട്ടിലേക്ക് പോകാൻ കഴിഞ്ഞിട്ടുള്ളത്. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ആദ്യമായി കണ്ട
നിമിഷത്തിൽ തന്റെ മാതാവാണ് മുന്നിൽ നിൽക്കുന്നത് എന്ന തോന്നലാണ് മനസ്സിലുണ്ടായതെന്നും, അവരോടൊപ്പം പ്രവർത്തിച്ച മൂന്ന് വർഷങ്ങൾ തികച്ചും വ്യതിരിക്തമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രപതിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
രാഷ്ട്രപതിയും മേജറും തമ്മിലുള്ള ബന്ധത്തെ അമ്മയും മകനും തമ്മിലുള്ള സ്നേഹമായാണ് പലരും വിശേഷിപ്പിച്ചത്. വ്യക്തിപരവും കുടുംബപരവുമായ കാരണങ്ങളാലാണ് സൈന്യത്തിൽ നിന്ന് സ്വയം വിരമിക്കാൻ തീരുമാനിച്ചതെന്നും, ഈ തീരുമാനത്തിന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം നേരത്തെ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
സർവീസിൽ നിന്ന് വിരമിച്ചതിനു ശേഷവും അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നേരിൽ കണ്ട് നന്ദി അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

