കൊല്ലം പുനലൂരിൽ പത്തനാപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച പത്മാ കഫേയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിട്ടുനിന്നു.
ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം നൽകിയിട്ടുള്ളത്. സുകുമാരൻ നായർക്ക് പകരം എൻ.എസ്.എസ് രജിസ്ട്രാറാണ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചത്.
അതേസമയം, ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാത്തതിലുള്ള അതൃപ്തി വ്യക്തമാക്കി താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് കൂടിയായ കെ.ബി. ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തുവന്നു.
തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും, തന്റെ നേതൃത്വത്തിലാണ് പത്മാ കഫേ യാഥാർത്ഥ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയാണ് ഉദ്ഘാടന വിവരം അറിഞ്ഞതെന്നും അദ്ദേഹം പരിഹസിച്ചു.
സുകുമാരൻ നായരെയും ഗണേഷ് കുമാറിനെയും അനുകൂലിക്കുന്ന വിഭാഗങ്ങൾ തമ്മിൽ സംഘർഷ സാധ്യത ഉണ്ടാകാൻ ഇടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ നിയോഗിച്ചിരുന്നു. ഇതിനിടയിൽ, പത്മാ കഫേയ്ക്ക് സമീപം കെ.ബി.
ഗണേഷ് കുമാറിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകളും ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

