പാമ്പാടി വെള്ളൂർ തോട്ടപ്പള്ളി ഭാഗത്ത് ചട്ടങ്ങൾ ലംഘിച്ച് മണ്ണ് നീക്കം ചെയ്ത സംഭവത്തിൽ കനത്ത നടപടിയുമായി ഗ്രാമപഞ്ചായത്ത്. റോയൽറ്റിയുടെ അഞ്ചിരട്ടി പിഴയീടാക്കിക്കൊണ്ടാണ് അധികൃതർ നോട്ടിസ് നൽകിയിരിക്കുന്നത്.
വാകത്താനം സ്വദേശിയുടെ പേരിലാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. ആകെ 1,80,15,969 രൂപയാണ് പിഴയായി അടക്കേണ്ടത്.
പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ നേതൃത്വത്തിൽ നടത്തിയ ഔദ്യോഗിക പരിശോധനയിലാണ് നിയമലംഘനം വെളിച്ചത്തുവന്നത്. മണ്ണ് നീക്കം ചെയ്യാൻ അനുവദിച്ച അളവിലും അധികം മണ്ണ് ഇവിടെ നിന്നും കടത്തിയതായി പരിശോധനയിൽ വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. പെർമിറ്റ് ലഭിച്ച് ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാതിരിക്കുക, അനുവദിനീയമല്ലാത്ത സമയത്തോ ദിവസങ്ങളിലോ മണ്ണ് കടത്തുക, ഒരേ പെർമിറ്റിന്റെ മറവിൽ പെർമിറ്റില്ലാത്ത സമീപസ്ഥലങ്ങളിൽ നിന്നും മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് വ്യക്തമാക്കി.
അനുവദിക്കപ്പെട്ട അളവിലും അധികം മണ്ണ് നീക്കം ചെയ്യുന്നവർക്കെതിരെയും ഇത്തരത്തിൽ പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

