കൊല്ലം ജില്ലയിലെ പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മാകഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്.
താൻ നേതൃത്വം നൽകിയാണ് പത്മാകഫേ സജ്ജമാക്കിയതെന്നും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ യാതൊരു ലജ്ജയുമില്ലാതെ ഇപ്പോൾ കഫെയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേഷ് കുമാർ ആരോപിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാധ്യമങ്ങളിലൂടെയാണ് പത്മാകഫേയുടെ ഉദ്ഘാടന വിവരം അറിഞ്ഞതെന്നും അതിൽ സന്തോഷമുണ്ടെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. അഭിമാനബോധത്തോടെ ആശംസകൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് ഇന്ന് പത്മാകഫേ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്.
പത്മാകഫേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നേരത്തെ കെ.ബി. ഗണേഷ് കുമാറിനെതിരെ വിവിധ കോണുകളിൽ നിന്ന് അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇതിന്റെ തുടർച്ചയായി ഉണ്ടായ തർക്കങ്ങളും കൂട്ടരാജികളും ഒടുവിൽ അദ്ദേഹം പ്രസിഡന്റായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിടുന്നതിലാണ് കലാശിച്ചത്. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ഗണേഷ് കുമാറും ജി.
സുകുമാരൻ നായരും തമ്മിലുള്ള പരസ്യ പോര് കൂടുതൽ ശക്തമായത്. അതേസമയം, പത്മാകഫേ യാഥാർഥ്യമാക്കിയത് കെ.ബി.
ഗണേഷ് കുമാറാണെന്ന് അവകാശപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് വലിയ തോതിൽ ഫ്ലെക്സ് ബോർഡുകൾ ഉയർന്നിരുന്നു. പത്തനാപുരം താലൂക്ക് യൂണിയൻ പരിധിയിലെ വിവിധ പ്രദേശങ്ങളിലാണ് അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

