തിരുവനന്തപുരം: സംസ്ഥാനത്ത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമൻ കൃഷിവകുപ്പിൽ നിന്നും മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.
ഒപ്പം കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറായി അരുൺ കെ വിജയൻ ചുമതലയേൽക്കും.
തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന അനു കുമാരിയെ ജിഎസ്ടി കമ്മീഷണറായി നിയമിച്ചു. ഡോ.
രേണു രാജ് ഐഎഎസിന് നാഷണൽ ഹെൽത്ത് മിഷന്റെ അധിക ചുമതലയും നൽകി ഉത്തരവായിട്ടുണ്ട്. വ്യവസായ വകുപ്പിലേക്ക് മാറ്റിയ സ്നേഹിൽ കുമാർ സിംഗിന് കെഎസ്ഐഡിസി (KSIDC) എംഡിയുടെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്.
ശ്രീധന്യ സുരേഷ് കാസർഗോഡ് ജില്ലാ കളക്ടറായി ചുമതലയേൽക്കും. തിരുവനന്തപുരം സബ് കളക്ടർ ആൽഫ്രഡ് ഒവിയെ മിഷൻ സമുദ്ര നോഡൽ ഓഫീസറായി നിയമിച്ചു.
തിരുവനന്തപുരം കളക്ടറായി അഞ്ചു കെ എസ് എത്തും. കൃഷി വകുപ്പിലേക്കാണ് അർജുൻ പാണ്ഡ്യന്റെ പുതിയ മാറ്റം.
തൃശൂർ കളക്ടർ ശിഖ സുരേന്ദ്രന് കിലയുടെ (KILA) അധിക ചുമതലയും നൽകിയിട്ടുണ്ട്. ദിലീപ് കെയാണ് പുതിയ ശബരിമല എഡിഎം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

