ബിഗ് ബോസ് മലയാളം സീസണ് 8 ലെ ആദ്യ ടാസ്കുമായി ബന്ധപ്പെട്ട് കടുത്ത വിമർശനവുമായി മുൻ വിജയി അഖിൽ മാരാർ രംഗത്ത്. ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.
ഷോയുടെ ആദ്യ ടാസ്ക് എന്താണെന്ന് ഗ്രഹിക്കുന്നതിൽ മത്സരാർത്ഥികൾ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തുടർന്ന് അദ്ദേഹം പങ്കുവെച്ച വീഡിയോയിലെ പ്രസക്തമായ ഭാഗങ്ങൾ ഇങ്ങനെയാണ്: ”ഡെമോക്രസി എന്നതാണ് ഈ ബിഗ് ബോസിന്റെ പ്രമേയം.
ഒരാള്‍ക്ക് പോലും ഇത് മനസിലാക്കാനോ ആ പ്രമേയം അനുസരിച്ച് അവിടെ പെരുമാറാനോ കഴിഞ്ഞില്ല എന്നതാണ് ഞാൻ മനസിലാക്കുന്നത്. ക്യാപ്റ്റൻ എന്നല്ല ഇത്തവണ ലീഡർ എന്നാണ് പറയുന്നത്.
‘ലീഡർ’ എന്നാല്‍ നയിക്കുന്ന ഒരാള്‍ എന്ന അർത്ഥത്തിലാണ് പറയുന്നത്. ഇത് നയിക്കുന്ന ഒരാാണോ അതോ ഭരിക്കുന്ന ഒരാളാണോ? ഡെമോക്രസി എന്നത് മാറി ഓട്ടോക്രസിയോ അല്ലെങ്കില്‍ ഒരു രാജഭരണമോ ഒക്കെ ആയി മാറുന്ന ഒരു രീതിയാണ് കാണാൻ കഴിഞ്ഞത്.
ബിഗ് ബോസ് ഒരു ഡിസിഷൻ കൊടുക്കുകയാണ് നിങ്ങള്‍ ഒരാളെ ഇവിടെ നിന്ന് പുറത്താക്കണം അല്ലെന്നുണ്ടെങ്കില്‍ കഞ്ഞിയും പയറും കഴിച്ച് ആ ജീവനാന്തകാലം ഇവിടെ കിടക്കണം എന്ന്. ഒരിക്കലും ബിഗ് ബോസ് ഹൗസില്‍ 100 ദിവസം നിങ്ങള്‍ക്ക് കഞ്ഞിയും പയറും നല്കി അവർ കിടത്തില്ല എന്ന് ചിന്തിക്കാനുള്ള ബോധം ഒരുത്തനും ഇല്ലാതെ പോയി.എന്തടിസ്ഥാനത്തിലാണ് നിങ്ങളോട് ഒരാളെ അവിടെ നിന്ന് പുറത്താക്കാൻ പറയുന്നത്.
അവിടെയാണ് ബിഗ് ബോസിന്റെ ബുദ്ധി നിങ്ങള്‍ക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്. നിങ്ങള്‍ നില്‍ക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്നും ഒരു ജനാധിപത്യ രാജ്യത്തിന്റെ നീതി എന്ന് പറയുന്നത് ഒരിക്കലും ആള്‍ക്കൂട്ട
വിചാരണ നടത്തി ഒരാളെ പുറത്താക്കുന്നതല്ലെന്നും അത് പ്രാകൃത നിയമമാണെന്നും അത് ഒരു രീതിയിലും ഒരു ജനാധിപത്യ സാമൂഹിക, സാംസ്കാരിക രാജ്യത്ത് നടക്കാൻ പാടില്ലാത്ത ഒന്നാണെന്നും മനസിലാക്കണമായിരുന്നു. ലീഡർ ആദ്യം ബിഗ് ബോസിനോട് പറയേണ്ടത്, ബിഗ് ബോസ് ഞാനിപ്പോള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിലാണ്.
എന്നെ തെരഞ്ഞെടുത്തത് ഇവിടുത്തെ പ്രജകളാണ്. അങ്ങനെ ഒരു സ്ഥലത്ത് ഇപ്രകാരം ചെയ്യാൻ എനിക്ക് കഴിയില്ല.
പിന്നെ ബിഗ് ബോസ് പറഞ്ഞാല്‍ ഇത് ചെയ്യാം എന്നാണ്. പക്ഷേ ഇവിടെ ആ ലീഡർ ഒരു രാജാവായി മാറാൻ ശ്രമിക്കുകയാണ്.
തങ്ങളുടെ ഉത്തരവാദിത്വം എന്തെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത രണ്ട് അനുയായികളും.അതിനുശേഷം ജനങ്ങളുടെ സഭയില്‍ ചോദിക്കുന്നു നമ്മള്‍ക്ക് കഞ്ഞികുടിച്ച് ഇവിടെ ജീവിക്കണോ അതോ നിങ്ങള്‍ക്ക് ഒരാളെ പുറത്താക്കണോയെന്ന്? ഇത് ബിഗ് ബോസിന്റെ ഒരു കെണിയാണെന്നും വളരെ ബുദ്ധിപരമായ രീതിയില്‍ ബിഗ് ബോസ് നിങ്ങളുടെ മുന്നിലേക്ക് നിങ്ങളുടെ നിലപാടുകളും നിങ്ങളുടെ കാഴ്ചപ്പാടുകളും മനസിലാക്കാൻ വേണ്ടി നിങ്ങള്‍ക്ക് ഇട്ടു തന്ന ഒരു പ്ലാൻ ആണെന്നും പലരും മറന്നുപോയി. ആർക്കും അത് മനസിലായില്ല”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

