കൊല്ലം: കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് വകുപ്പുതല നടപടിയുടെ ഭാഗമായി മെമ്മോ നൽകി. എഡിജിപി പി വിജയൻ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നടപടിയുണ്ടായിരിക്കുന്നത്.
സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെക്കുറിച്ചുള്ള ഉന്നത ഉദ്യോഗസ്ഥന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതും, സ്റ്റേഷനും പരിസരവും കൃത്യമായി ശുചിയാക്കി സൂക്ഷിക്കാത്തതുമാണ് മെമ്മോ നൽകുന്നതിലേക്ക് നയിച്ച പ്രധാന സാഹചര്യം. പരിശോധനയ്ക്കിടെ പദ്ധതിയെക്കുറിച്ച് എഡിജിപി ഉന്നയിച്ച വിവിധ ചോദ്യാവലികൾക്ക് സ്റ്റേഷനിലെ പൊലീസുകാർക്ക് കൃത്യമായ ഉത്തരങ്ങൾ നൽകാൻ സാധിച്ചിരുന്നില്ല.
തുടർന്ന് മിന്നൽ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം മടങ്ങിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണൽ എസ്പി സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മെമ്മോ കൈമാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

