ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യ-റഷ്യ ഉഭയകക്ഷി ചർച്ചകൾക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും തമ്മിലുള്ള നിർണായക കൂടിക്കാഴ്ചയാണ് പുരോഗമിക്കുന്നത്.
കൂടിക്കാഴ്ചയുടെ ഭാഗമായി റഷ്യൻ പ്രസിഡന്റിന് നരേന്ദ്ര മോദി തിരുക്കുറലിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സഹകരണം കൂടുതൽ ശക്തമാക്കുന്നത് ചർച്ചകളിലെ പ്രധാന അജണ്ടകളിലൊന്നാണ്.
2030 ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ യുഎസ് ഡോളർ എന്ന ലക്ഷ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വ്യാവസായിക സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
പ്രത്യേകിച്ച് റെയിൽവേ, തുരങ്ക നിർമ്മാണ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കും. കൂടാതെ, ഇരുരാജ്യങ്ങളിലെയും വ്യാപാരികൾക്കായി കൂടുതൽ ബിസിനസ്-ടു-ബിസിനസ് (B2B) അവസരങ്ങൾ സൃഷ്ടിക്കുന്നതും ചർച്ചകളിൽ വിഷയമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

