പാലക്കാട്: സീനിയർ സിറ്റിസൺസ് ഫോറം പാലക്കാട് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികൾ വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. സെപ്റ്റംബർ 10–ാം തീയതി ഹോട്ടൽ ടോപ് ഇൻ ടൗണിൽ വെച്ചാണ് ആഘോഷപരിപാടികൾ നടന്നത്.
ചടങ്ങിൽ വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ഫോറം പ്രസിഡന്റ് ഹേമചന്ദ്രൻ നായർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രാമചന്ദ്രൻ, പ്രഫ. സോമശേഖരൻ, ജനാർദ്ദനൻ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പ്രസംഗിച്ചു.
സമൂഹത്തിന് മാതൃകയാകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും ചടങ്ങിന്റെ ഭാഗമായി നടന്നു. ഇവിടുത്തെ ചടങ്ങിൽ സാമ്പത്തികമായി ബുദ്ധിമുട്ട
അനുഭവിക്കുന്ന 100 ഡയാലിസിസ് രോഗികൾക്ക് 5000 രൂപ വീതം ധനസഹായം കൈമാറി. തുടർന്ന് പരമ്പരാഗത രീതിയിലുള്ള ഓണസദ്യയും അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

