അലപ്പുഴ ജില്ലയിലെ ചമ്പക്കുളത്ത് പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടിൽ സുമിമോൾ ഫ്രാൻസിസ് (54) ആണ് അന്തരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച സ്വന്തം വീട്ടിലേക്ക് വരുന്ന വഴിയാണ് ഇവർക്ക് പാടവരമ്പത്തു വെച്ച് അണലിയുടെ കടിയേറ്റത്. തുടർന്ന് ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ വ്യാഴാഴ്ച വൈകിട്ടോടെയാണ് മരണം സംഭവിച്ചത്.
പുതുക്കരി പത്തിൽ കൊച്ചുതെളിയിൽ കുടുംബാംഗമാണ് പരേത. ഭർത്താവ്: ടി.ജെ.
ജോസഫ് (ജോളി തിരുനിലം). ബ്ലസ്റ്റൺ, ബ്ലെസ്സി, ബ്ലെസ്റ്റിൻ എന്നിവരാണ് മക്കൾ.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം വസതിയിൽ എത്തിക്കും. തുടർന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്ക പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

