തൊഴിൽ നഷ്ടപ്പെടുന്ന എച്ച്1ബി (H1B) ഉൾപ്പെടെയുള്ള താൽക്കാലിക വീസക്കാർക്ക് അനുവദിച്ചിരുന്ന ആനുകൂല്യം പിൻവലിക്കാൻ ഒരുങ്ങി ഭരണകൂടം. ജോലി നഷ്ടപ്പെട്ടാൽ പുതിയ സ്പോൺസറെ കണ്ടെത്താനും രാജ്യത്ത് തുടരാനുമുള്ള 60 ദിവസത്തെ ഗ്രേസ് പീരീഡ് പൂർണ്ണമായി നിർത്തലാക്കാനാണ് യുഎസിന്റെ നീക്കം.
യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം (ഡിഎച്ച്എസ്) ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിച്ച പുതിയ ചട്ടഭേദഗതി പ്രകാരം, ഈ വിഭാഗത്തിൽപ്പെട്ട വീസയുള്ളവർ തൊഴിൽ നഷ്ടപ്പെട്ടാൽ ഉടൻ തന്നെ രാജ്യം വിടേണ്ടി വരും.
വിദേശ തൊഴിലാളികളെ വലിയ തോതിൽ ആശ്രയിക്കുന്ന മുൻനിര അമേരിക്കൻ സാങ്കേതികവിദ്യ കമ്പനികളെ ഈ തീരുമാനം സാരമായി ബാധിച്ചേക്കാം. നിയമവിധേയമായ കുടിയേറ്റം കർശനമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി വിദഗ്ധ തൊഴിലാളികളുടെ വീസ ഫീസിൽ വലിയ വർധനവ് നടപ്പിലാക്കുകയും, പുതിയ പരിശീലന പദ്ധതിയുടെ പേരിൽ ലോകമെമ്പാടുമുള്ള യുഎസ് മിഷനുകളിലെ കുടിയേറ്റ വീസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. പുതിയ ചട്ടഭേദഗതി കമ്പനികളുടെ പ്രവർത്തനങ്ങളെ താൽക്കാലികമായി തടസ്സപ്പെടുത്തിയേക്കാമെങ്കിലും, ഇത് അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കാരണമാകുമെന്നാണ് ഡിഎച്ച്എസ് വ്യക്തമാക്കുന്നത്.
വിദഗ്ധ തൊഴിലാളികൾക്ക് ആശ്വാസമായിരുന്ന 60 ദിവസത്തെ ഗ്രേസ് പീരീഡ് സമ്പ്രദായം 2017 ലാണ് നിലവിൽ വന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

