
മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യർ വീണ്ടും തമിഴിൽ. രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യർ ഭാഗമാകുന്നത്. താരത്തെ സ്വാഗതം ചെയ്തുകൊണ്ട് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അപ്ഡേറ്റ് പങ്കുവച്ചു. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽകാലികമായി പേര് നൽകിയിരിക്കുന്നത്. ദുഷാര വിജയൻ, റിതിക സിങ് എന്നിവരും ചിത്രത്തിലുണ്ട്.
ചിത്രത്തിൽ ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, നാനി എന്നിവർ എത്തിയേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഈയടുത്ത് ഫഹദ് അഭിനയിച്ച വിക്രം, മാമന്നൻ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. റിപ്പോർട്ടുകൾ ശരിയായാൽ നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭും ഒന്നിക്കുന്ന ചിത്രമാകും ‘തലൈവർ 170’.
ബിഗ് ബജറ്റ് ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ വില്ലൻ വേഷത്തിനായി വിക്രമിനെ സമീപിച്ചുവെന്നും എന്നാൽ താരമത് നിഷേധിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്.
Content Highlights: manju warrier in rajinikanth movie thalaivar 170


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]