പാലക്കാട് ജില്ലയിലെ മുതലമടയിൽ കെഎസ്ഇബി ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലാണെന്നാരോപിച്ച് ശക്തമായ പ്രതിഷേധം. ഉദ്യോഗസ്ഥർ ഓഫീസ് പൂട്ടി സ്ഥലം വിട്ടു എന്നാരോപിച്ചാണ് ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയത്.
പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാലോ നേരിട്ടെത്തിയാലോ ഓഫീസിൽ ആരെയും ലഭിക്കുന്നില്ലെന്ന ഗുരുതരമായ പരാതിയും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. ഇതിന്റെ പ്രതിഷേധാത്മകമായി ഐഎസ്ജെഡി പ്രവർത്തകരുടെ നേതൃത്വത്തിൽ ഓഫീസിനു മുന്നിൽ പന്തം കൊളുത്തി പ്രകടനം നടത്തുകയുണ്ടായി.
രാത്രി 9 മണിക്ക് ശേഷമാണ് സംഭവം അരങ്ങേറിയത്. സംഭവസ്ഥലത്ത് പ്രതിഷേധവുമായി ആളുകൾ എത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥരെത്തി ഗേറ്റ് തുറന്നു കൊടുക്കുകയായിരുന്നു.
അതേസമയം, കെഎസ്ഇബി ഓഫീസ് കെട്ടിടവും മുതലമട സർവീസ് സഹകരണ ബാങ്കും ഒരേ വളപ്പിലാണ് സ്ഥിതി ചെയ്യുന്നത്.
ബാങ്ക് ജീവനക്കാരാണ് ഗേറ്റ് പൂട്ടിയിട്ടതെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ഓഫീസ് ഗേറ്റ് പൂട്ടിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

