കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴിയിൽ കർഷക തൊഴിലാളിക്കു നേരെ കാട്ടുപോത്തിന്റെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ ആറു മണിക്ക് പെരുവണ്ണാമൂഴി – വട്ടക്കയം -മുതുകാട് റോഡിൽ സ്കൂട്ടറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന വ്യക്തിക്കാണ് പരുക്കേറ്റത്.
മുതുകാട് ചെങ്കോട്ടക്കൊല്ലി കങ്ങാപള്ളി കരോട്ട് അജുവിനെയാണ് (48) കാട്ടുപോത്ത് ആക്രമിച്ചത്. മകളെ കോളജിലേക്ക് പോകാനായി പെരുവണ്ണാമൂഴിയിൽ കൊണ്ടുപോയി ഇറക്കിയ ശേഷം മടങ്ങി വരുന്നതിനിടയിൽ ഇളങ്കാട് എന്ന പ്രദേശത്തു വെച്ചാണ് കാട്ടുപോത്ത് യാത്രാവാഹനത്തിനു നേരെ ചാടിവീണത്.
സംഭവത്തിൽ പരുക്കേറ്റ അജുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു. കാട്ടുപോത്തിന്റെ കുത്തേറ്റ് അജുവിന്റെ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ജനവാസ മേഖലകളിൽ വന്യമൃഗങ്ങളുടെ ശല്യം ദിനംപ്രതി വർധിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്നാരോപിച്ച് പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

