സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമില്ലാതെ ഇന്നും പാതിരാത്രിയോളം വൈദ്യുതി നിയന്ത്രണം തുടരുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 6:45 മുതല്‍ രാത്രി 12:45 മണി വരെയുള്ള പീക് സമയങ്ങളില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.
മുൻ ദിവസങ്ങളിലും സമാനമായ രീതിയിൽ വൈകിട്ട് 6.30 മുതൽ രാത്രി 12.30 വരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 800 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
പവര്‍ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന അവസ്ഥയുമാണ് നിലവിലുള്ളതെന്ന് കെഎസ്ഇബി വ്യക്തമാക്കി. അതേസമയം, ഏതു സമയത്താണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മുൻകൂട്ടി അറിയാൻ കഴിയാത്തതിനെത്തുടർന്നുള്ള പരാതികൾക്ക് പരിഹാരമാകുന്നു.
നാളെ മുതല്‍ പവര്‍കട്ടിന്റെ കൃത്യസമയം ഉപയോക്താക്കള്‍ക്ക് അറിയാനുള്ള പുതിയ സംവിധാനം നിലവിൽ വരും. കെഎസ്ഇബിയുടെ ‘വിത്ത് യൂ’ എന്ന ആപ്പിലൂടെയും മൊബൈല്‍ ഫോണില്‍ എസ്എംഎസ് വഴിയുമാണ് ഈ വിവരം ഉപഭോക്താക്കൾക്ക് കൈമാറുന്നത്.
പവര്‍കട്ടിന് ഒന്നര മണിക്കൂര്‍ മുന്‍പ് വരെ നിയന്ത്രണത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാന്‍ സാധിക്കും. തിരുവനന്തപുരം ജില്ലയില്‍ വിജയകരമായി നടത്തിയ പരീക്ഷണത്തിന് പിന്നാലെയാണ് നാളെ ഉച്ച മുതല്‍ ഈ സംവിധാനം സംസ്ഥാന വ്യാപകമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

