ദൃശ്യമാധ്യമങ്ങളുടെയും മുഖ്യധാരാ സിനിമകളുടെയും അനന്തസാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് മനുഷ്യജീവിതത്തിലെ നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളുടെയും ബന്ധങ്ങളുടെയും കഥ പറയുകയാണ് സംവിധായിക സിനി സ്കറിയ. ഹ്രസ്വചിത്രങ്ങളിലൂടെയും ടെലിഫിലിമുകളിലൂടെയും ശ്രദ്ധേയയായ ശേഷമാണ് സിനി മുഖ്യധാരാ സിനിമയിലേക്ക് ചുവടുവെക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും സിനി സ്കറിയ തന്നെയാണ്. ആലപ്പി ടാക്കീസ് ആണ് ചിത്രം നിർമ്മിക്കുന്നത്.
കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന തികഞ്ഞ ഒരു കുടുംബചിത്രമാണിത്. ഒരു കുടുംബത്തിലെ മൂന്ന് തലമുറകളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
മൂന്ന് തലമുറകളിൽ പെട്ടവർ തമ്മിലുള്ള ആത്മബന്ധം, സ്നേഹം, സ്വാർത്ഥ മോഹങ്ങൾ എന്നിവയെല്ലാം ഇഴചേർത്ത് ഹൃദയസ്പർശിയായ ദൃശ്യാവിഷ്കാരമാണ് ഈ ചിത്രത്തിലൂടെ നൽകുന്നത്. ചിത്രത്തിൽ അണിനിരക്കുന്ന അഭിനേതാക്കൾ താരതമ്യേന പുതുമുഖങ്ങളാണെങ്കിലും, അവരെല്ലാം കലയുടെ വിവിധ രംഗങ്ങളിൽ ഇതിനോടകം തന്നെ പ്രവർത്തിച്ചുവരുന്നവരാണ്.
മറിമായം പരമ്പരയിലൂടെ ശ്രദ്ധേയനായ ഹരിപ്പാട് ബ്രഹ്മൻ, പ്രണയ വിലാസം പരമ്പരയിലൂടെ ശ്രദ്ധേയയായ ദുർഗ ഹരിപ്പാട്, നിരവധി ടെലിഫിലിമുകളിലും പരസ്യ ചിത്രങ്ങളിലും അഭിനയിച്ച പൊന്നു കോട്ടയം എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്ക് പുറമെ സുനിൽ സി പി, ശശി പള്ളാത്തുരുത്തി, പ്രണവം ഉണ്ണികൃഷ്ണൻ, റിസ മരിയ സിറിൾ, ജനീഷ് കുട്ടനാട്, ആൻ്റണി ആപ്പിച്ചേരി, ആലപ്പി ജോൺസൺ, അനിൽ വിളവനാൽ, ബിജു മാങ്ങാട്, മെറിൻ ഫോർട്ട് കൊച്ചി, ജയിംസ് കിടങ്ങറ, രതീഷ് ശശിധരൻ, മാണിക്യൻ, മനോഹരൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ സംഗീതം വി ജി റുഡോൾഫ് നിർവ്വഹിക്കുന്നു. ഛായാഗ്രഹണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് സിറിൾ ജോർജ് ആണ്.
പ്രൊഡക്ഷൻ കൺട്രോളർ ജനീഷ് കെ ടി ഡി ആണ്. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
പിആര്ഒ: വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

