ഭാരത് മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് ഗ്രൂപ്പ് (ബിഎംഇജി) അഭിമാനാർഹമായ രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കി. 2026 ലെ ‘ഏജൻസി ഓഫ് ദി ഇയർ’, ‘സ്റ്റാർട്ടപ് ഓഫ് ദി ഇയർ’ എന്നീ രണ്ട് പുരസ്കാരങ്ങളാണ് ബിഎംഇജി സ്വന്തമാക്കിയത്.
വെറും 4 വർഷം മാത്രം പ്രായമുള്ള ഏജൻസി ഈ രണ്ട് നേട്ടങ്ങളും ഒരുമിച്ചു കൈവരിച്ചത് തിളക്കം ഇരട്ടിയാക്കുന്നുവെന്ന് ബിഎംഇജി വ്യക്തമാക്കി. ഡേറ്റ, ഇൻസൈറ്റ്, ഇമാജിനേഷൻ, ടെക്നോളജി, കണ്ടന്റ്, മീഡിയ എന്നിവ ഒരൊറ്റ ശൃംഖലയായി പരസ്പരം കോർത്തിണക്കി മുന്നോട്ടു കൊണ്ടുപോയതാണ് വിജയത്തിന് കാരണമായതെന്നും കമ്പനി കൂട്ടിച്ചേർത്തു.
വേഴ്സ് ഇന്നൊവേഷനു കീഴിലാണ് ബിഎംഇജി രൂപീകൃതമായത്. ഇന്ത്യക്കാർ എങ്ങനെ വായിക്കുന്നു, സ്ക്രോൾ ചെയ്യുന്നു, കാണുന്നു, ഷെയർ ചെയ്യുന്നു എന്നതിനെക്കുറിച്ച് കഴിഞ്ഞ 15 വർഷമായി നേടിയെടുത്ത കൃത്യമായ അറിവുകൾ വമ്പൻ ബ്രാൻഡുകളെ കെട്ടിപ്പടുക്കാൻ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.
ഏതാനും മാസങ്ങൾക്ക് മുൻപ് ‘ഡിസൈൻ സ്പെഷലിസ്റ്റ് ഏജൻസി ഓഫ് ദി ഇയർ’ പുരസ്കാരവും ബിഎംഇജി നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

