തിരുവനന്തപുരം: ഫുട്ബോൾ താരം ലിയോണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന വാഗ്ദാനം നൽകി നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കാൻ സർക്കാർ തീരുമാനം.
ഇതിന്റെ ഭാഗമായി കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) വിപുലീകരിച്ചു. എ.ഡി.ജി.പി പി.
വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 15 ഉദ്യോഗസ്ഥരെ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കായിക വകുപ്പ് തയ്യാറാക്കിയ പ്രാരംഭ അന്വേഷണ റിപ്പോർട്ടുകൾ ഇതിനോടകം തന്നെ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കേസിനാസ്പദമായ കൂടുതൽ രേഖകളും വിശദമായ റിപ്പോർട്ടുകളും ഉടൻ തന്നെ സംഘത്തിന് ലഭിക്കും. ഇവയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യാപകമായ അന്വേഷണത്തിലേക്ക് കടക്കാനാണ് എസ്.ഐ.ടിയുടെ തീരുമാനം.
കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടും, നികുതി വകുപ്പ് എസ്.ഐ.ടി നടത്തിയ കണ്ടെത്തലുകളും സമഗ്രമായി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ഈ നിർണായക നീക്കമുണ്ടായിരിക്കുന്നത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വഴി നടന്ന ഇടപാടുകളും ഉദ്യോഗസ്ഥർ ഗൗരവമായി പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

