കൊച്ചി: പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുകയായിരുന്ന ബംഗ്ലാദേശ് സ്വദേശി രക്ഷപ്പെട്ടു. ഹദിയുള്ള ഖാൻ എന്നയാളാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് സ്റ്റേഷൻ കെട്ടിടത്തിൽ നിന്ന് ചാടിപ്പോയത്.
ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. മതിയായ യാത്രാരേഖകളോ അനുമതികളോ ഇല്ലാതെ കൊച്ചിയിൽ തങ്ങിയതിന് ഹദിയുള്ള ഖാൻ ഉൾപ്പെടെയുള്ള നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
തുടർന്ന് സ്റ്റേഷനിൽ എത്തിച്ച ഇവരെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇരുത്തിയിരുന്നത്. ഇതിനിടയിൽ ശൗചാലയത്തിൽ പോകണമെന്ന് ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു.
ശൗചാലയത്തിലേക്ക് പോകുന്നതിനിടയിൽ ഇയാൾ കെട്ടിടത്തിന്റെ ഷീറ്റിന് മുകളിലേക്ക് ചാടുകയും അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു. കസ്റ്റഡിയിലുള്ളയാൾ കടന്നുകളഞ്ഞ വിവരം പ്രാരംഭത്തിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
പിന്നീട് ഇയാളെ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ വിവരം പൊലീസ് അറിയുന്നത്. സംഭവമറിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണർ (ഡിസിപി) ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഉടൻ തന്നെ പാലാരിവട്ടം സ്റ്റേഷനിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട ഹദിയുള്ള ഖാൻനായുള്ള തെരച്ചിൽ കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പ്രധാന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ചും വ്യാപക പരിശോധനകൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

