പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്ന ബിഗ് ബോസ് മലയാളം സീസൺ 8 മൂന്നാമത്തെ എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. ഷോയിൽ രസകരമായ മുഹൂർത്തങ്ങൾ അരങ്ങേറുന്നുണ്ടെങ്കിലും പല മത്സരാർത്ഥികളും ഇതുവരെ പൂർണ്ണമായും മത്സരച്ചൂടിലേക്ക് എത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
നിലവിൽ ബിഗ് ബോസ് ഹൗസിൽ വീക്കിലി ടാസ്കാണ് പുരോഗമിക്കുന്നത്. മുഴുവൻ മത്സരാർത്ഥികളും ബിഗ്ബോസ് സിറ്റിയിലാണ് ഉള്ളതെന്നും, പെട്ടെന്നുണ്ടായ ഒരു പ്രകൃതി ദുരന്തത്തിൽ ഈ നഗരം നശിച്ചുപോയെന്നും, തുടർന്ന് നഗരം വീണ്ടെടുക്കാൻ മത്സരാർത്ഥികൾ ശ്രമിക്കുന്നതുമാണ് ഈ ആഴ്ചയിലെ ടാസ്കിന്റെ പശ്ചാത്തലം.
ഇതിനായുള്ള നിർദ്ദേശങ്ങൾ ലീഡറായ ജസീലയോടും അനുയായികളായ സുമേഷ് ചന്ദ്രൻ, മൃദുല വിജയ് എന്നിവരോടുമാണ് ബിഗ് ബോസ് നൽകുന്നത്. ഏത് ടാസ്ക് ആര് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഇവരാണ്.
കഴിഞ്ഞ ദിവസം ബെഡ് റൂം വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട ടാസ്കായിരുന്നു നടന്നെങ്കിൽ, കുടിവെള്ളം പുനഃസ്ഥാപിക്കുന്നതായിരുന്നു ഇന്നത്തെ ടാസ്ക്.
‘പലതുള്ളി പെരുവെള്ളം’ എന്നായിരുന്നു ടാസ്കിന്റെ പേര്. രാവിലെ മുതൽ ഹൗസിൽ വെള്ളവും ഗ്യാസും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് ബിഗ് ബോസ് പുതിയ ടാസ്ക് പ്രഖ്യാപിച്ചത്.
വെള്ളം ലഭിക്കുന്നതിനായി ടാസ്ക് ഏരിയയിൽ ക്രമീകരിച്ചിരിക്കുന്ന ടാങ്കിൽ പൈപ്പിൽ നിന്നും വെള്ളം പിടിച്ച് നിറയ്ക്കുക എന്നതാണ് മത്സരാർത്ഥികൾക്ക് നൽകിയ ചുമതല. ഇതിനായി ബിഗ് ബോസ് അനുവദിച്ച ടാസ്ക് തുകയിൽ നിന്നും 20,000 രൂപയും നൽകിയിരുന്നു.
ലോലീറ്റ, കടൽ കൊമ്പൻ എന്നിവരാണ് ഈ ടാസ്കിൽ പങ്കെടുത്തത്. ടാസ്ക് കൂടുതൽ ഊർജ്ജസ്വലമാക്കാൻ രാകേഷ്, ഷിജിൻ തുടങ്ങിയവർ പാട്ടും ഡാൻസുമായി രംഗത്തുണ്ടായിരുന്നു.
ഇതിനിടയിൽ അളവ് പരിശോധിക്കാൻ പോയ എൽദോയെ ലീഡർ ജസീല ശാസിക്കുകയും ചെയ്തിരുന്നു. ഒടുവിൽ കഠിനാധ്വാനത്തിലൂടെ ടാസ്ക് വിജയിച്ച് മത്സരാർത്ഥികൾ ഹൗസിലേക്ക് വെള്ളം പുനഃസ്ഥാപിച്ചു.
ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണിതെന്നും, തീരുമാനങ്ങൾ എടുക്കുന്നവരും അത് നടപ്പിലാക്കുന്നവരും ഒരുപോലെ പ്രധാനപ്പെട്ടവരാണെന്ന് ഈ ടാസ്ക് മനസിലാക്കി തന്നുവെന്നുമായിരുന്നു വിജയിച്ച ശേഷം ജസീല പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

