അബുദാബി: ആഗോളതലത്തിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലും എണ്ണയിതര വ്യാപാരത്തിലും വരുമാനത്തിലും വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി യുഎഇ. ഹോർമൂസ് കടലിടുക്കിന് ബദലായുള്ള ചരക്കുനീക്ക പാതകളുടെ നിർമ്മാണ പ്രവർത്തനങ്ങളും വികസനവും രാജ്യം കൂടുതൽ വേഗത്തിലാക്കി.
ദീർഘകാല ലക്ഷ്യങ്ങളുടെ ഭാഗമായി പകരം റൂട്ടുകളും പ്രധാന തുറമുഖങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. യുഎഇയിൽ നടന്ന ഹില്ലി ഫോറത്തിൽ വിദേശവ്യാപാര മന്ത്രി ഡോ.
താനി ബിൻ അഹ്മദ് അൽ സയൂദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ഹോർമൂസ് പാത അടയുമ്പോൾ പകരം അനേകം വഴികൾ തുറക്കപ്പെടുന്നു എന്ന നയമാണ് രാജ്യം സ്വീകരിക്കുന്നത്.
കിഴക്കൻ തീരമേഖലയിലെ പ്രമുഖ തുറമുഖങ്ങളായ ഖോർഫക്കാൻ, ഫുജൈറ, ദിബ്ബ എന്നിവയുടെ വികസന പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. കൂടാതെ, ആഗോള വിപണിയിലേക്ക് എണ്ണ എത്തിക്കുന്നതിനുള്ള പൈപ്പ് ലൈനുകളും വിപുലീകരിച്ചു വരുന്നു.
സംഘർഷം മൂലം ഉണ്ടാകാനിടയുള്ള സ്തംഭനങ്ങൾ പൂർണ്ണമായും മറികടക്കുന്നതിനായി ഒമാനുമായി സഹകരിച്ച് സോഹാർ, ദുഖം തുറമുഖങ്ങൾ വഴിയും റോഡ് മാർഗ്ഗവും ചരക്കുകൾ എത്തിക്കുന്നുണ്ട്. ഇവ താൽക്കാലിക പരിഹാരങ്ങൾ മാത്രവുമല്ലെന്നും, രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വരാൻ പോകുന്ന ശാശ്വതമായ മാറ്റങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷത്തെ ആദ്യ ആറു മാസങ്ങളിലെ കണക്കുകൾ പ്രകാരം യുഎഇയുടെ എണ്ണയിതര വിദേശ വ്യാപാര വരുമാനം 1.94 ട്രില്യൺ ദിർഹം എന്ന റെക്കോർഡിലെത്തി. മുൻകാലങ്ങളെ അപേക്ഷിച്ച് 13.1 ശതമാനം വർധനവാണ് ഇതിൽ ഉണ്ടായിട്ടുള്ളത്.
എണ്ണയിതര കയറ്റുമതിയും പുതിയ ഉയരങ്ങൾ കീഴടക്കി. ആറ് ഭൂഖണ്ഡങ്ങളിലായി ആകെ 38 സമഗ്ര സാമ്പത്തിക സഹകരണ കരാറുകളാണ് യുഎഇ ഇതിനോടകം പൂർത്തിയാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

