കോഴിക്കോട്: സംസ്ഥാനത്തെ മന്ത്രിമാരും ജനപ്രതിനിധികളും എൺപതുകളിലെ ട്രെൻഡുകൾ സോഷ്യൽ മീഡിയയിൽ പുനരാവിഷ്കരിക്കുന്നതിനിടയിൽ, മുൻ മുഖ്യമന്ത്രി കെ. കരുണാകരനൊപ്പമുള്ള 1980 ലെ ഓർമ്മചിത്രം പങ്കുവെച്ച് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.
ഫേസ്ബുക്കിലൂടെയാണ് മന്ത്രി ലീഡർക്കൊപ്പമുള്ള പഴയകാല ചിത്രം പുറത്തുവിട്ടത്. ‘റെട്രോ റീക്രിയേഷനല്ല, ഒറിജിനല്‍’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
കുഞ്ഞാലിക്കുട്ടിയുടെ ഈ പോസ്റ്റിന് താഴെ നിരവധി അനുകൂല കമന്റുകളുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. കൃത്യസമയത്താണ് ലീഡർക്കൊപ്പമുള്ള യഥാർത്ഥ ചിത്രം പങ്കുവെച്ചതെന്നാണ് പലരുടെയും അഭിപ്രായം.
അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മറ്റ് പ്രമുഖ മന്ത്രിമാരുടെ പഴയകാല റെട്രോ ചിത്രങ്ങളും നിലവിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്ക് പുറമെ പൊതുവിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവരും ഈ ട്രെൻഡിന്റെ ഭാഗമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

