പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണുന്നതിനായി യാത്ര തിരിച്ച യുവാക്കൾ വനത്തിനുള്ളിൽ കുടുങ്ങി. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23), ഷാനു (23) എന്നിവരാണ് കാട്ടിൽ വഴിതെറ്റി കുടുങ്ങിക്കിടക്കുന്നത്.
വിവരമറിഞ്ഞയുടൻ അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചു. യുവാക്കൾ നിലവിൽ വനത്തിൽ സ്ഥിതിചെയ്യുന്ന കൃത്യമായ സ്ഥലം തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ ആർ.ആർ.ടി (റേപ്പിഡ് റെസ്പോൺസ് ടീം) സംഘം ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവർക്കരികിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കാട്ടിലൂടെ ഏകദേശം ഒരു മണിക്കൂറിലധികം നടന്നു മാത്രമേ യുവാക്കളുടെ അരികിൽ എത്തിച്ചേരാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

