മുഖ്യമന്ത്രി പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈപ്പറ്റിയെന്ന ആക്ഷേപത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മുതലക്കുളം മൈതാനിയിൽ നിന്നും ആരംഭിച്ച മാർച്ചും പ്രകടനവും പുതിയ സ്റ്റാൻഡിൽ സമാപിച്ചു.
പ്രതിഷേധ പരിപാടിക്ക് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു, ജനറൽ സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. കൂടാതെ ജില്ലാ ഭാരവാഹികളായ എം.ജഗന്നാഥൻ, നാരങ്ങയിൽ ശശിധരൻ, ഷിനു പിണ്ണാണത്ത്, ബിജിത്ത് ചെറോട്ട്, രമണി ഭായ്, സബിത വിനയ്, സംസ്ഥാന സമിതി അംഗം എൻ.പി.രാധാകൃഷ്ണൻ, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി.എം.ശ്യാം പ്രസാദ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് വിന്ധ്യ സുനിൽ, മണ്ഡലം പ്രസിഡന്റുമാരായ പ്രവീൺ തളിയിൽ, കെ.ജിതിൻ, രതീഷ് പുല്ലൂന്നി, രാജേഷ് പൊന്നാട്ടിൽ തുടങ്ങിയ പ്രമുഖരും സമരത്തിന് നേതൃത്വം നൽകി സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

