കൊച്ചി കൊച്ചിയിൽ സ്വർണവില പവന് ഒരു ലക്ഷത്തിനു മുകളിലെത്തുകയും സ്വർണ ഇറക്കുമതിയിൽ കേന്ദ്രം നിയന്ത്രണം കടുപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, പഴയ സ്വർണാഭരണങ്ങൾ മാറ്റി പുതിയവ വാങ്ങുന്നവരുടെ എണ്ണത്തിൽ 50% വർധന രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടു വർഷത്തിനിടെയാണ് ഈ പ്രവണതയിൽ വലിയ തോതിലുള്ള മാറ്റമുണ്ടായിരിക്കുന്നത്.
ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പഴയ സ്വർണത്തിന് 100% എക്സ്ചേഞ്ച് വാല്യുവും മികച്ച വിലക്കിഴിവുകളും പ്രഖ്യാപിച്ച് പ്രമുഖ ബ്രാൻഡ് ജ്വല്ലറികൾ ഉൾപ്പെടെയുള്ളവ രംഗത്തെത്തിയിട്ടുണ്ട്. സർക്കാർ വരുമാനത്തിൽ ഇടിവിന് സാധ്യത സ്വർണം വാങ്ങുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചാൽ അത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജിഎസ്ടി വരുമാനത്തെയും ഗുരുതരമായി ബാധിക്കും.
2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ സ്വർണാഭരണ വിൽപന വരുമാനം ഏകദേശം 1.75 ലക്ഷം കോടി രൂപയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ നിന്നും ഏകദേശം 5200 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ നിലവിലെ 15 ശതമാനത്തിൽ നിന്നും വീണ്ടും വർധിപ്പിക്കുകയോ അല്ലെങ്കിൽ സ്വർണാഭരണങ്ങളുടെ ജിഎസ്ടി നിരക്ക് കൂട്ടുകയോ ചെയ്യുന്ന കടുത്ത നടപടികളിലേക്ക് കേന്ദ്രസർക്കാർ കടക്കുമോ എന്ന ആശങ്കയും വ്യാപാരികൾ പങ്കുവയ്ക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

